ക്ഷേത്ര കമ്മിറ്റി | Temple Committee

ക്ഷേത്ര കമ്മിറ്റി

Temple Committee

ആലുമ്മൂട്ടിൽ തെക്കടത്ത് ശ്രീമഹാദേവർ ക്ഷേത്രത്തിന്റെ നടത്തിപ്പും സംരക്ഷണവും കുടുംബക്ഷേമസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ക്ഷേത്ര കമ്മിറ്റിയാണ് നിർവഹിക്കുന്നത്. പാരമ്പര്യവും ഭക്തിയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഈ കമ്മിറ്റിക്കാണ്.

The administration and preservation of Aalummoottil Thekkadath Sreemahadevar Kshethram are carried out by the Temple Committee functioning under the Family Welfare Sabha. The committee bears the responsibility of safeguarding tradition and devotion.

കമ്മിറ്റിയിൽ പ്രസിഡന്റും, സെക്രട്ടറിയും, ഖജന്ജിയും മറ്റു അംഗങ്ങളും ഉൾപ്പെടുന്നു. ക്ഷേത്രത്തിന്റെ ദൈനംദിന നടത്തിപ്പ്, പൂജകൾ, മഹോത്സവങ്ങൾ, സാമ്പത്തിക കാര്യങ്ങൾ എന്നിവ ഏകോപിപ്പിക്കുന്നത് കമ്മിറ്റിയാണ്.

The Committee consists of the President, Secretary, Treasurer, and other members. It coordinates the daily functioning of the temple, poojas, festivals, and financial matters.

പ്രതിമാസ യോഗങ്ങളിൽ സെക്രട്ടറിയുടെ റിപ്പോർട്ടും ഖജന്ജിയുടെ വരവ്–ചിലവ് കണക്കും അവതരിപ്പിക്കപ്പെടുന്നു. ഭാവി പ്രവർത്തനങ്ങൾ, മഹാശിവരാത്രി മഹോത്സവം പോലുള്ള പ്രധാന ചടങ്ങുകൾ, വികസന പദ്ധതികൾ എന്നിവ ചർച്ച ചെയ്ത് തീരുമാനങ്ങൾ കൈക്കൊള്ളുന്നു.

In monthly meetings, the Secretary presents the report and the Treasurer presents income–expenditure accounts. Important matters such as Maha Shivaratri celebrations, development plans, and future activities are discussed and resolved collectively.

ക്ഷേത്രത്തിന്റെ പവിത്രതയും കാവിന്റെ പരിപാലനവും പരിസര ശുചിത്വവും വിശ്വാസികൾക്കും കുടുംബാംഗങ്ങൾക്കും ചേർന്നുള്ള സംയുക്ത ഉത്തരവാദിത്വമായി കമ്മിറ്റി കാണുന്നു.

The Committee views the sanctity of the temple, maintenance of the sacred grove, and upkeep of the surroundings as a shared responsibility of devotees and family members.

ഭക്തജനങ്ങളുടെ സഹകരണവും സംഭാവനകളും ക്ഷേത്ര പ്രവർത്തനങ്ങൾക്ക് അടിസ്ഥാനമാണ്. എല്ലാ കാര്യങ്ങളും പാരമ്പര്യപരമായ ആചാരാനുഷ്ഠാനങ്ങൾ പാലിച്ചുകൊണ്ട് നടത്തപ്പെടുന്നു.

The cooperation and contributions of devotees form the foundation of temple activities. All proceedings are carried out in accordance with traditional customs and established practices.

നിലവിലെ ഭാരവാഹികൾ

Current Office Bearers

പ്രസിഡന്റ്: എം. രാധാകൃഷ്ണൻ
President: M. Radhakrishnan

സെക്രട്ടറി: ഡോ. ജയ സുരേഷ്ബാബു
Secretary: Dr. Jaya Sureshbabu

ഖജാൻജി: ഗീതാകൃഷ്ണൻ തെരുവിൽപറമ്പിൽ Treasurer: Geethakrishnan Theruvilparambil